തേയിലയെന്ന് കരുതി ചായയില്‍ കലര്‍ത്തിയത് കീടനാശിനി… ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം

Advertisement

ജയ്പൂര്‍: തേയിലയെന്ന് കരുതി അബദ്ധത്തില്‍ കീടനാശിനി ചായയില്‍ കലര്‍ത്തി കുടിച്ചതിനെ തുടര്‍ന്ന് ഒരു കുടംബത്തിലെ മൂന്ന് പേര്‍ മരിച്ചു. രാജസ്ഥാനിലെ ബന്‍സ്വാര ജില്ലയിലാണ് സംഭവം.
ചായ കുടിച്ചതിന് പിന്നാലെ മൂവരും ഛര്‍ദിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ സമീപത്തെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഉദയ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി.
ദാരിയ (53), മരുമകള്‍ ചന്ദ, പതിനാലുവയസുകാരന്‍ അക്ഷയ് എന്നിവരാണ് മരിച്ചത്. ചായ കുടിച്ച മറ്റ് മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.