ന്യൂഡെല്‍ഹി. രാജ്യസഭാഅധ്യക്ഷൻ ജഗ്‌ദീപ് ധൻഖറിനെതിരെ സാധാരണ നീക്കവുമായി പ്രതിപക്ഷം. ജഗ്‌ദീപ് ധൻഖറിനെതിരായി പ്രതിപക്ഷ പാർടികൾ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്ന് കാണിച്ചാണ് നടപടി. അദാനികോഴ- ജോർജ് സോറോസ് വിഷയങ്ങളിൽ പാർലമെന്റിന്റെ ഇരു സഭകളും ഇന്നും തടസ്സപ്പെട്ടു.
ഇന്ത്യയുടെ ജനാധിപത്യ ചരിത്രത്തിലാദ്യമായാണ് രാജ്യസഭാ അധ്യക്ഷന് എതിരായി പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നൽകി.
ഭരണമുന്നണിക്ക് അനുകൂലമായി പക്ഷപാതപരമായി പെരുമാറുന്നു വെന്ന് ആരോപിച്ചാണ് നടപടി. യുഎസ് വ്യവസായി ജോർജ് സോറോസുമായി ചേർന്ന് കോൺഗ്രസ് ഇന്ത്യാവിരുദ്ധ നീക്കങ്ങൾ നടത്തുന്നുവെന്ന ബിജെപിയുടെ ആരോപണം സഭാധ്യക്ഷൻ ഏറ്റെടുക്കുകകൂടി ചെയ്‌തതോടെയാണ് അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള തീരുമാനത്തിലേക്ക് പ്രതിപക്ഷ പാർടികൾ എത്തിയത്.
അവിശ്വാസ പ്രമേയ നോട്ടീസ് രാജ്യസഭാ സെക്രട്ടറി ജനറലിന് കൈമാറിയെന്ന് കോൺഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്‌റാം രമേശ് അറിയിച്ചു.
പാര്‍ലമെന്റിന്റെ ഇരു സഭകളിലും അദാനി കോഴ ജോർജ് സോറോസ് വിഷയങ്ങളിൽ സഭ 2 തവണ തടസ്സപ്പെട്ടു. രാജ്യ സഭയിൽ ജെ പി നദ്ധ ആരോപണം ഉന്നയിച്ചു. ലോകസഭ യിൽ പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു തന്നെയാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.
പാർലമെന്റ് കവാടത്തിൽ അദാനി കോഴയിൽ കോൺഗ്രസിന്റെ പ്രതിഷേധം ഇന്നും തുടർന്നു. അദാനിയുടെയും മോദിയുടെയും കാർട്ടൂൺ ചിത്രങ്ങൾ പതിച്ച ബാഗുകളും ആയാണ് ഇന്നത്തെ പ്രതിഷേധം.