ബംഗളുരു. കർണാടകയിലെ ബെലഗാവിയിൽ വൻ സംഘർഷം. സംവരണ പരിധി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചമശാലി ലിംഗായത്ത് വിഭാഗം നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം ബെലഗാവിയിൽ പുരോഗമിക്കുന്നതിനിടെയാണ് പ്രതിഷേധം.പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി.
നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.
സംവരണ പട്ടികയിലെ 2 A വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആണ് സമരക്കാരുടെ ആവശ്യം. വിഷയം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. അതിനിടയിലാണ് പ്രതിഷേധം വീണ്ടും ശക്തമാകുന്നത്