ഹൈദരാബാദ്: മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് റെയിൽവെ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്ന മദ്ധ്യവയസ്കന് ട്രെയിൻ തട്ടി ദാരുണാന്ത്യം. ഹൈദരാബാദിലെ ഭാരത് നഗർ റെയിൽവെ സ്റ്റേഷന് സമീപമായിരുന്നു അപകടം. 55 വയസുകാരനായ സെയിദ് മൊയിനുദ്ദീൻ എന്നയാളാണ് മരിച്ചത്.
വെൽഡറായി ജോലി ചെയ്യുന്ന സെയിദ് മൊയിനുദ്ദീൻ രാത്രി 8.30ഓടെയാണ് റെയിൽവെ ലൈൻ ക്രോസ് ചെയ്തത്. ഈ സമയം അദ്ദേഹം മൊബൈൽ ഫോണിൽ സംസാരിക്കുകയായിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിഞ്ഞില്ല. ഹൈദരാബാദ് ഭാഗത്തേക്ക് വരികയായിരുന്ന പാസഞ്ചർ ട്രെയിനാണ് മെയിനുദ്ദീനെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം അപകട സ്ഥലത്തു വെച്ചു തന്നെ മരിക്കുകയും ചെയ്തു.
വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് സംഘം മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് കിട്ടിയ രേഖകൾ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. ശേഷം വീട്ടുകാരെ വിവരമറിയിച്ചു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സെയിദ് മൊയിനുദ്ദീൻ അപകടത്തിൽപ്പെട്ടതെന്നാണ് പൊലീസ് കരുതുന്നത്.