ഇന്ത്യ സഖ്യത്തെ കോൺഗ്രസ് തന്നെ നയിക്കണം, ഡി എം കെ

Advertisement

ചെന്നൈ.ഇന്ത്യ സഖ്യത്തെ കോൺഗ്രസ് തന്നെ നയിക്കണമെന്ന് ഡി എം കെ. രാജ്യത്തുടനീളം വേരോട്ടമുള്ള പാർട്ടി എന്ന നിലയിൽ കോൺഗ്രസ് തന്നെയാണ് മുന്നണിയെ നയിക്കേണ്ടതെന്ന് ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിൽ നിന്ന് തമിഴ്നാടിന് വെള്ളം തടയരുതെന്നും മുണ്ടക്കൈ ഉരുൾപൊട്ടലിൽ കേരളത്തെ കേന്ദ്രം അവഗണിച്ചുവെന്നും ഇളംകോവൻ കുറ്റപ്പെടുത്തി.

ഇന്ത്യ സഖ്യത്തിൽ നേതൃമാറ്റ ചർച്ചകൾ സജീവമായിരിക്കെ കോൺഗ്രസിനെ പിന്തുണയ്ക്കുകയാണ് ഡിഎംകെ.
കോൺഗ്രസിന് രാജ്യത്താകെ വേരോട്ടം ഉണ്ട്.
ചിലയിടങ്ങളിൽ പ്രാദേശിക പാർട്ടികൾ ശക്തരാണെന്ന് കരുതി സഖ്യത്തിന്റെ നേതൃസ്ഥാനം അവരെ എല്പിക്കാൻ ആകില്ല. അതേസമയം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഉണ്ടായ തോൽവി കോൺഗ്രസ്‌ പരിശോധിക്കണമെന്നും ടികെഎസ് ഇളങ്കോവൻ പറഞ്ഞു.

മുണ്ടക്കൈ ഉരുൾപൊട്ടലിൽ പ്രധാനമന്ത്രി നേരിട്ട് എത്തിയിട്ടും കേരളത്തിന് കേന്ദ്രം മതിയായ സഹായം നൽകിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയം ഇല്ലെന്നാണ് കേന്ദ്ര വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട്. ഡാമിന് ബലക്ഷയം ഉണ്ടെങ്കിൽ കേരള സർക്കാർ അത് പരിഹരിക്കണം

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ യ്ക്ക് അധികാരി തുടർച്ച ഉണ്ടാകുമെന്നും നടൻ വിജയുടെ ടിവിയെ വിലയിരുത്താറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.