ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവും കുടുതല്‍ തിരഞ്ഞ വാക്കുകള്‍ ഏതെന്നറിയേണ്ടേ?

Advertisement

ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഈ വര്‍ഷം ഏറ്റവും കുടുതല്‍ തിരഞ്ഞ വാക്കുകള്‍ ഏതെന്നറിയേണ്ടേ? ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്, ടി20 ലോകകപ്പ്, ബിജെപി ഇവയാണ് ഗൂഗിളില്‍ ഈ വര്‍ഷം കൂടുതലായി തെരഞ്ഞവാക്കുകള്‍. രാഷ്ട്രീയപാര്‍ട്ടി എന്ന നിലയില്‍ ലോക്സഭാ തെരഞ്ഞടുപ്പാണ് ഗൂഗിള്‍ സെര്‍ച്ചില്‍ ബിജെപിയെ ഒന്നാമത് എത്തിച്ചത്.
ഐപിഎല്‍ മത്സരത്തിന്റെ അവസാനത്തോടടുപ്പിച്ചാണ് ‘ഐപിഎല്‍’ എന്ന വാക്ക് ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞത്. രണ്ടാം സ്ഥാനത്ത് ടി20 ലോകകപ്പാണ്. രാഷ്ട്രീയരംഗത്ത് ഏറ്റവും തിരഞ്ഞ പദം ബിജെപിയാണ്. ഏഴ് ഘട്ടങ്ങളായി നടന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് ബിജെപി എന്ന പദം ഏറ്റവും കുടുതല്‍ തിരഞ്ഞത്. ‘ഇലക്ഷന്‍ റിസള്‍ട്ട് 2024’ എന്ന പദവും ഗൂഗിളില്‍ ഏറെപ്പേര്‍ തിരഞ്ഞു. കായികരംഗത്ത് പാരീസ് ഒളിംപിക്‌സ് 2024, പ്രോ കബഡി ലീഗ്, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്നിവയും ഏറെപ്പേര്‍ തിരഞ്ഞു.