ന്യൂസ് അറ്റ് നെറ്റ്
BREAKING NEWS
നടൻ അല്ലു അർജുൻ അറസ്റ്റിൽ
2024 ഡിസംബർ 13 വെള്ളി 1.00 PM
തിയേറ്ററിൽ മുൻകൂട്ടി അറിയിക്കാതെ എത്തിയതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും രേവതി എന്ന സ്ത്രി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ ഹൈദ്രാബാദ് പോലീസ് അറസ്റ്റ് ചെയ്തു.
പുഷ്പ2 ൻ്റെ പ്രദർശനത്തിനിടെയുണ്ടായ സംഭവത്തിൽ ടാസ്ക്ക് ഫോഴ്സ് ജൂബിലി ഹിൽസിലെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.നടനെ തൊട്ടടുത്തുള്ള സ്റ്റേഷനിൽ ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണ്.പോലീസ് സ്വമേധയാ എടുത്ത കേസ്സായിരുന്നു ഇത്.
പാലക്കാട് കല്ലടിക്കോട് പനയമ്പാടത്ത് സിമൻറ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂള്‍ വിദ്യാർഥിനികള്‍ക്കും നാട് ഇന്ന് വിടനൽകി.
അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീൻ-സജ്‌ന ദമ്പതികളുടെ മകള്‍ അയിഷ, പിലാതൊടി വീട്ടില്‍ അബ്ദുള്‍ റഫീക്ക്,-സജീന ദമ്പിതികളിടെ മകള്‍ റിദ ഫാത്തിമ, അബ്ദുള്‍ സലാം- ഫരിസ ദമ്പതികളുടെ മകള്‍ ഇർഫാന ഷെറില്‍ എന്നിവരെ തുപ്പനാട് ജുമാമസ്ജില്‍ ഒരുമിച്ചാണ് ഖബറടക്കിയത്