ഓണ്‍ലൈന്‍ ലേലത്തില്‍ ദണ്ഡി യാത്രയില്‍ മഹാത്മാ ഗാന്ധിക്ക് ലഭിച്ച മാല ലേലത്തിന് വെച്ചങ്കിലും വാങ്ങാന്‍ ആളില്ല. ലണ്ടനില്‍ ലീയോ ആന്‍ഡ് ടേണ്‍ബുള്‍ ഓക്ഷന്‍ ഹൗസില്‍ നടത്തിയ ഇസ്ലാമിക് ആന്‍ഡ് ഇന്ത്യന്‍ ആര്‍ട്ട് ഓണ്‍ലൈന്‍ വില്‍പനയിലാണ് മാലയും, ഗാന്ധിജി മാല ധരിച്ച് നില്‍ക്കുന്ന ഫോട്ടോയും ലേലത്തിന് വച്ചത്. 20,000 മുതല്‍ 30,000 യൂറോ വരെയാണ് (2132 ലക്ഷം ഇന്ത്യന്‍ രൂപ) പ്രതീക്ഷിച്ചത്.
ഗാന്ധിജിയുടെ ഡോക്ടറായിരുന്ന ബല്‍വന്ത് റായ് എന്‍ കനുഗയുടെ അഹമ്മദാബാദിലെ വീടിന് സമീപത്തുകൂടി ദണ്ഡിയാത്ര കടന്നുപോകവെ, ഡോക്ടറുടെ ഭാര്യ നന്ദുബെന്‍ സമ്മാനിച്ചതാണ് അലങ്കാരപ്പണികളുള്ള ഈ മാല. പിങ്ക് തുണി, സ്വര്‍ണ്ണ നൂലുകള്‍, സീക്വിനുകള്‍, പേപ്പര്‍ എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് മാല. ഗാന്ധിയുടെ അനുയായി ആയിരുന്നു നന്ദുബെന്‍.