ഭരണഘടന സംബന്ധിച്ചുള്ള ചർച്ച,അടിയന്തരാവസ്ഥ ആയുധമാക്കി കോൺഗ്രസിനെ ആക്രമിക്കാന്‍ ബിജെപി

Advertisement

ന്യൂഡെല്‍ഹി. ഭരണഘടന സംബന്ധിച്ചുള്ള ചർച്ച ലോക്സഭയിൽ ഇന്നും തുടരും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചർച്ചകൾക്ക് മറുപടി പറയും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരും ഇന്ന് സംസാരിക്കും എന്നാണ് സൂചന.അടിയന്തരാവസ്ഥ ആയുധമാക്കി കോൺഗ്രസിനെ ആക്രമിക്കാൻ ആണ് കഴിഞ്ഞദിവസം ചേർന്ന കൂടിയാലോചന യോഗത്തിൽ ബിജെപിയുടെ തീരുമാനം. വിദേശ വ്യവസായി ജോർജ് സോറോസുമായി കോൺഗ്രസിനുള്ള ബന്ധവും ഭരണപക്ഷം ഉന്നയിക്കും. അതേസമയം അദാനി കോഴ, സംഭാൽ, മണിപ്പൂർ സംഘർഷം അടക്കമുള്ള വിഷയങ്ങൾ ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. കഴിഞ്ഞദിവസം നടന്ന ചർച്ചകളിൽ പ്രിയങ്ക ഗാന്ധി കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.