പീരങ്കി കൊണ്ടുള്ള വെടിവെപ്പിനിടെ പിന്നിലേക്ക് തെറിച്ചുവീണു; ഗുരുതര പരിക്കേറ്റ സൈനികൻ മരിച്ചു

Advertisement

ബികാനീ‌ർ: സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജവാൻ മരിച്ചു. ബികാനീറിലെ മഹാജൻ ഫീൽഡ് ഫയറിങ് റേഞ്ചിലുണ്ടായ അപകടത്തിൽ ഹവിൽദാർ ചന്ദ്ര പ്രകാശ് പട്ടേൽ എന്ന സൈനികനാണ് മരിച്ചത്. 31 വയസുകാരനായ അദ്ദേഹം മിർസാപൂർ സ്വദേശിയാണ്.

മൂന്ന് ദിവസം മുമ്പാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഫയറിങ് റേഞ്ചിലെ ഈസ്റ്റ് ഫീൽഡിൽ പീരങ്കി കൊണ്ട് വെടിവെയ്ക്കുന്നതിനിടെയാണ് സംഭവം. വെടിവെച്ചയുടൻ പീരങ്കി പിന്നിലേക്ക് തെറിക്കുകയും ഇതിന്റെ ആഘാതത്തിൽ ചന്ദ്ര പ്രകാശ് പട്ടേൽ അദ്ദേഹത്തിന് പിന്നിലുണ്ടായിരുന്ന ഒരു വാഹനത്തിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു.

വാഹനത്തിന്റെ ബോഡിയിൽ ഇടിച്ചുള്ള വീഴ്ചയുടെ ആഘാതത്തിൽ വാരിയെല്ലുകൾക്ക് സാരമായ പരിക്കേറ്റിരുന്നു. ഉടനെ തന്നെ സൂരത്ഗർ ആർമി ആശുപത്രിയിൽ എത്തിച്ചു. അവിടെ ചികിത്സയിൽ കഴിയുന്നതിനിടെ മരണപ്പെടുകയായിരുന്നു. 199 മീഡിയം ആർട്ടിലറി റെജിമെന്റ് അംഗമായ ചന്ദ്ര പ്രകാശ് പട്ടേൽ 13 വർഷമായി സൈന്യത്തിൽ സേനവമനുഷ്ഠിക്കുകയാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here