മുംബൈ ഗേറ്റ് വെ ഓഫ് ഇന്ത്യയിലെ യാത്രാബോട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിമൂന്നായി. ട്രയല്‍ റണ്‍ നടത്തുകയായിരുന്ന നാവികസേനയുടെ സ്പീഡ്ബോട്ട് യാത്രാബോട്ടിലിടിച്ചാണ് അപകടം. അപകടത്തിന് പിന്നാലെ നൂറിലേറെ യാത്രക്കാരുമായെത്തിയ ബോട്ട് മുങ്ങിത്താഴുകയായിരുന്നു. 101 യാത്രക്കാരെ രക്ഷപ്പെടുത്തി. മരിച്ചവരില്‍ സ്പീഡ് ബോട്ടിലുണ്ടായിരുന്ന നാവികസേനാ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.