അംബേദ്കറിന്റെ പേരിൽ പാർലമെന്റ് കവാടത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി

Advertisement

ന്യൂഡെല്‍ഹി. അംബേദ്കറിന്റെ പേരിൽ പാർലമെന്റ് കവാടത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. രാഹുൽ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. രാഹിലിനെയും മല്ലികാർജ്ജുൻ ഖർ ഗെ യെയും കയ്യേറ്റം ചെയ്‌തെന്ന് കോണ്ഗ്രസ്. രണ്ടു സഭകളും അധ്യക്ഷൻമാർക്ക് പരാതി നൽകി ഇരു പക്ഷവും. ശീതകാല സമ്മേളനം. നാളെ സമാപിക്കും.

ബിആർ അംബേദ്ക്കറെ അപമാനിച്ചതിൽ പേരിലുള്ള പ്രതിഷേധത്തിനിടെയാണ്‌ പാർലമെന്റിന് പുറത്ത് നാടകീയ രംഗങ്ങൾ.അമിഷിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷവും, കോൺഗ്രസ് അംബേദ്കറിനെ അപമാനിച്ചെന്ന് ആരോപിച്ച ഭരണപക്ഷവും മുഖാ മുഖം മുദ്രാവാക്യം വിളിച്ചു.

ഇരു സഭകളും സമ്മേളിക്കുന്നതിന് തൊട്ടുമുമ്പാണ് കയ്യാംകളി.രാഹുൽ തള്ളിയതിനെ തുടർന്ന് വീണ് പരു ക്കേറ്റു എന്ന് ആരോപിച്ച്,ബിജെപി എംപിമാരായ പ്രതാപ് സാരംഗി, മുകേഷ് രാജ്പുത് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ബിജെപി അംഗങ്ങളുടെ ആക്രമണത്തിൽ ശസ്ത്രക്രിയ ചെയ്ത കാൽമുട്ടിന് പരിക്കേറ്റേന്ന്‌ ഖർ ഗെ.തന്നെ ഭീഷണിപ്പെടുത്തി എന്നും സഭയിലേക്ക് കയറുന്നത് തടഞ്ഞ് എന്നും രാഹുൽ.

രാഹുൽ ഗാന്ധി മോശമായി പെരുമാറി എന്ന് ആരോപിച്ച് നാഗാലാ‌ൻഡിൽ നിന്നുള്ള ബിജെപി അംഗം ഫങ്നോൻ കൊന്യക് രാജ്യസഭ അധ്യക്ഷനും ഭാൻസു രി സ്വരാജ് അടക്കം 3 പേർ പാർലമെന്റ് സ്ട്രീറ്റ് പോലീസ്സ്റ്റേഷനിലും പരാതി നൽകി.

ബിജെപി എംപിമാരാണ് രാഹുലിനെ കൈയേറ്റം ചെയ്തതതെന്ന പ്രതിരോധ വുമായി പ്രിയങ്ക ഗാന്ധി എംപി രംഗത്ത് വന്നു.രാഹുലിന്റെ അവകാശം ലംഘിക്കപെട്ടെന്ന് ആരോപിച്ച് ഇന്ത്യ സഖ്യവും കോൺഗ്രസ് നേതൃ അംഗങ്ങളും ലോക്സഭാ സ്പീക്കർക്ക് വെവ്വേറെ പരാതി നൽകി.രാജ്യസഭയിലും ഇരു പക്ഷവും പരാതി നൽകിയിട്ടുണ്ട്.
രാജ്യസഭ എംപിമാർക്ക് നേരെയുള്ള ആക്രമണം പരിശോധിക്കാമെന്ന് ജഗദീപ് ധൻകർ ഉറപ്പ് നല്‍കി.

ബഹളത്തിനിടെ രാജ്യസഭാ അധ്യക്ഷന് എതിരായ അവിശ്വാസ പ്രമേയം തള്ളിയതായി രാജ്യസഭാ സെക്രട്ടറി സഭയെ അറിയിച്ചു.ബഹളത്തിനിടെ നിമിഷങ്ങൾ മാത്രമാണ് പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് സമ്മേളിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here