ബംഗളുരു. വനിത മന്ത്രിയെ നിയമസഭയിൽ അവഹേളിച്ച കേസിൽ എംഎൽസി സി ടി രവിയെ അറസ്റ്റ് ചെയ്തതിൽ ഇന്ന് കർണാടകയിൽ ബിജെപിയുടെ വ്യാപക പ്രതിഷേധം. ചിക്കമഗളൂരിൽ ബിജെപി ബന്ദിന് ആഹ്വാനം ചെയ്തു. ജില്ലാ ആസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. നിയമസഭാ മന്ദിരത്തിൽ വച്ച് കോൺഗ്രസ് പ്രവർത്തകർ സിടി രവിയെ ആക്രമിക്കാൻ ശ്രമിച്ചതിൽ ബിജെപി പരാതി നൽകിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അംബേദ്കർ പരാമർശത്തിൽ ബിജെപി കോൺഗ്രസ് വാക്ക്പോര് നടക്കുന്നതിനിടയിൽ ആയിരുന്നു മന്ത്രി ലക്ഷ്മി ഹെബ്ബല്‍ക്കറെപ്പറ്റി സിടി രവിയുടെ മോശം പരാമർശം.