മുംബൈ. ബോട്ട് അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി. ഒരു പുരുഷൻ്റെ മൃതദേഹം കൂടി കണ്ടെടുത്തു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴു വയസുള്ള ഒരു കുട്ടിക്ക് വേണ്ടി നാവികസേന കടലിൽ തിരച്ചിൽ തുടരുകയാണ്. ഗേറ്റ് വേ ഓഫ് ഇന്ത്യ തീരത്ത് നിന്ന് എലഫെൻ്റ കേവിലേക്ക് പോയ യാത്രാ ബോട്ടിൽ നാവിക സേനയുടെ സ്പീഡ് ബോട്ട് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ സംസ്ഥാന സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.