ചെന്നൈ. മധുരൈയിൽ മോശമായി പെരുമായി അസിസ്റ്റന്റ് ജയിലറെ നടുറോഡിൽ ചെരുപ്പൂരി തല്ലി പെൺകുട്ടി.മധുരൈ സെൻട്രൽ ജയിൽ അസി.ജയിലർ ബാലഗുരുസ്വാമിക്കാണ് മർദനമേറ്റത്.ജയിലിലുള്ള പ്രതിയുടെ ചെറുമകൾ ആണ് മർദിച്ച പെൺകുട്ടി. പെൺകുട്ടിയുടെ പരാതിയിൽ അസിസ്റ്റന്റ് ജയിലറെ സസ്പെൻഡ് ചെയ്തു.
പെൺകുട്ടിയുടെ മുത്തച്ഛൻ മധുരൈ സെൻഡ്രൽ ജയിലിലെ തടവുപുള്ളിയാണ്. മുത്തച്ഛനെ കാണാനായി പല തവണ ജയിലിൽ പോയപ്പോഴും അസിസ്റ്റന്റ് ജയിലർ ബാലഗുരുസ്വാമി പെൺകുട്ടിയോട് മോശമായി പെരുമാറിയിരുന്നു. കഴിഞ്ഞ തവണ ചെന്നപ്പോൾ പെൺകുട്ടിയോട് തന്റെ വീട്ടിലേക്ക് വരാൻ ഇയാൾ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇന്ന് പെൺകുട്ടിയും വീട്ടിനടുത്തുള്ള സത്രീകളും ചേർന്ന് ബാലഗുരുസ്വാമിയെ കാണാനെത്തിയത്. ശേഷം ഇയാളെ റോഡിൽ വച്ച് തല്ലി, ചെരുപ്പൂരി അടിച്ചു.
പൊലീസ് സ്ഥലത്തെത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും പെൺകുട്ടി പിന്മാറിയില്ല. ബാലഗുരുസ്വാമിയുമായി നേരെ പൊലീസ് സ്റ്റേഷനിലേക്ക് പോയി. പെൺകുട്ടിയുടെ പരാതിയിൽ മധുരൈ പൊലീസ് കേസെടുത്തിട്ടുണ്ട്. പിന്നാലെ ഇയാളെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
ഇതേ പെൺകുട്ടിയുടെ അമ്മയോടടക്കം ഇയാൾ മോശമായി പെരുമാറിയിട്ടുണ്ട്.
ഇനിയും സമാന പരാതികൾ ഉണ്ടാകുമെന്നാണ് സൂചന