ന്യൂഡൽഹി: യുപിയിലെ പിലിബിത്തിൽ മൂന്ന് ഖലിസ്ഥാനി തീവ്രവാദികളെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്. പഞ്ചാബ് പൊലീസും യുപി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്. ഖലിസ്ഥാനി കമാൻഡോ ഫോഴ്സ് എന്ന നിരോധിത സംഘടനയുടെ ഭാഗമായ ഗുർവീന്ദർ സിംഗ്, വീരേന്ദർ സിംഗ്, ജസൻപ്രീത് സിംഗ് എന്നീ മൂന്ന് പേരാണ് പൊലീസുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. പഞ്ചാബ് പോലീസിനെ ആക്രമിച്ച കേസിലടക്കം പ്രതികളാണ് ഇവർ. ഇവരിൽ നിന്ന് 2 എകെ 47 തോക്കുകളും പിസ്റ്റളുകളും പിടിച്ചെടുത്തിട്ടുണ്ട്.