നടൻ അല്ലു അർജുൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

Advertisement

ഹൈദരാബാദ്. പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. രാവിലെ 11 മണിക്ക് ചിക്കട്പള്ളി പോലീസ് സ്റ്റേഷനിൽ ആകും ഹാജരാവുക. ഇന്നലെ രാത്രിയാണ് അല്ലു അർജുനോട് ഹാജരാക്കാൻ ആവശ്യപ്പെട്ട് പോലീസ്  നോട്ടീസ് നൽകിയത്.
സാധാരണനടപടി മാത്രമാണെന്ന് പോലീസ് അറിയിച്ചു. അന്വേഷണത്തോട് സഹകരിക്കുമെന്ന് അല്ലു അർജുന്റെ അഭിഭാഷകരും പറയുന്നു. കേസ് റദ്ധാക്കണം എന്ന് ആവശ്യപ്പെട്ടുള്ള അല്ലു അർജുന്റെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here