ന്യൂഡെൽഹി .കേന്ദ്രത്തിന് കീഴിൽ വരുന്ന സ്‌കൂളുകളിൽ ഇനി വിദ്യാർത്ഥി കളെ തോൽപ്പിക്കാം.
കേന്ദ്രീയ വിദ്യാലയങ്ങളിലും ജവഹർ നവോദയ വിദ്യാലയങ്ങളിലും തോൽവി പാടില്ലെന്ന നയം കേന്ദ്രം റദ്ദാക്കി
5, 8 ക്ലാസുകളിലെ വിദ്യാർത്ഥികളെ പ്രമോഷൻ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ തോൽപ്പിക്കാം.
രണ്ടു മാസത്തിനു ശേഷം സേ പരീക്ഷ എഴുതാൻ അവസരം.
സൈനിക് സ്‌കൂളുകൾ ഉൾപ്പെടെ 3,000 സെൻട്രൽ സ്‌കൂളുകളെയും,ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളെയും തീരുമാനം ബാധിക്കും.
2019ലെ വിദ്യാഭ്യാസ അവകാശ നിയമ ഭേദഗതിയിൽ , 5, 8 ക്ലാസുകളിലെ കുട്ടികളെ തോൽപ്പിക്കുന്നത് സംബന്ധിച്ച് ഉചിതമായ സർക്കാരിന് തീരുമാനിക്കാമെന്ന് വ്യവസ്ഥ ചെയ്തിരുന്നു.
തുടർന്ന് 18 സംസ്ഥാനങ്ങൾ തോൽവി യില്ല നയത്തിൽ നിന്നും പിന്മാറിയിരുന്നു