പ്രണയത്തിൽനിന്നു പിന്മാറി; യുവാവിനെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ജനനേന്ദ്രിയം മുറിച്ച് 22കാരി

Advertisement

ലക്നൗ: പ്രണയത്തിൽനിന്നു പിന്മാറിയതിന് കാമുകനെ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ജനനേന്ദ്രിയം മുറിച്ചുമാറ്റി ഇരുപത്തിരണ്ടുകാരി. ഇയാൾക്ക് മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് ക്രൂരകൃത്യം. എട്ടു വർഷമായി ഇവർ പ്രണയത്തിലായിരുന്നു. ഉത്തർപ്രദേശിലെ മുസാഫർ നഗറിലാണ് സംഭവം. 24 വയസ്സുകാരനാണ് കാമുകൻ.

അക്രമശേഷം കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാനും യുവതി ശ്രമിച്ചു. പൊലീസ് എത്തിയാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവ് വിവാഹത്തിന് തയാറെടുക്കുന്നു എന്ന വിവരം അറിഞ്ഞ കാമുകി യുവാവിനെ അവസാനമായി ഒന്നു കാണണമെന്ന് പറഞ്ഞ് ഹോട്ടൽ മുറിയിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നാണ് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവാവ് തന്നെയാണ് പൊലീസിനെ വിളിച്ചു വരുത്തിയത്. യുവതിയും യുവാവും അപകടനില തരണം ചെയ്തു.

കാറിൽ വച്ച് അക്രമം നടന്നുവെന്നാണ് യുവാവിന്റെ മൊഴി. എന്നാൽ ഹോട്ടലിൽവച്ച് സംഭവം നടന്നതായാണ് യുവതി പൊലീസിനോട് പറഞ്ഞത്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഇരുവരുടെയും മൊബൈൽ ഫോണുകൾ അടക്കം പൊലീസ് പിടിച്ചെടുത്തു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here