ജയ്പൂർ .രാജസ്ഥാനിൽ വീണ്ടും കുഴൽ കിണർ അപകടം.കുഴൽ കിണറിൽ വീണ 3.5 വയസ്സുകാരി,ചേതനയെ രക്ഷിക്കാനുള്ള ശ്രമം 24 മണിക്കൂർ പിന്നിട്ടു. NDRF ന്റെയും, SDRF ന്റെ യും നേതൃത്വത്തിലാണ് രക്ഷ പ്രവർത്തനം പുരോഗമിക്കുന്നത്.
രാജസ്ഥാനിലെ കോട്പുത്ലി യിലെ കിരാത്പുര ഗ്രാമത്തിൽ ആണ് സംഭവം.
വീട്ടു മുറ്റത്തുള്ള 700 അടി ആഴമുള്ള കുഴൽ കിണറിലാണ് മൂന്നര വയസ്സുകാരി,ചേതന അകപ്പെട്ടത്.
ഒറ്റ കുറ്റപ്പണിക്കായി കുഴൽ കിണറിന്റെ മൂടി മാറ്റിവെച്ച സമയത്താണ്, കുഞ്ഞ് അബദ്ധത്തിൽ കിണറ്റിൽ വീണത്.
15 അടി ആഴത്തിൽ കുടുങ്ങി നിന്ന കുഞ്ഞിനെ നാട്ടുകാരുടെ നേതൃത്വത്തിൽ കയറും കൊളുത്തും ഉപയോഗിച്ച് രക്ഷപ്പെടുത്താൻ നടത്തിയ ശ്രമിച്ചു.
എന്നാൽ വശങ്ങളിൽ മണ്ണിടിഞ്ഞു കുഞ്ഞ് കൂടുതൽ ആഴത്തിലേക്ക് പതിക്കുകയാണുണ്ടായത്.
നിലവിൽ ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
മണ്ണിടിച്ചിൽ ഉണ്ടായത് രക്ഷ പ്രവർത്തനത്തിന് വെല്ലുവിളിയാണെന്ന് അധികൃതർ അറിയിച്ചു.
കുഞ്ഞിന് പൈപ്പ് വഴി ഓക്സിജൻ എത്തിച്ചിട്ടുണ്ട്, കുട്ടിയുടെ ആരോഗ്യ നില അടക്കം പരിശോധിക്കാൻ, ക്യാമറ യും ക്രമീകരിച്ചു.
മെഡിക്കൽ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്. നിലവിൽ കുട്ടിയുടെ ആരോഗ്യം നില തൃപ്തികരം എന്ന് അധികൃതർ അറിയിച്ചു.