ന്യൂഡെല്‍ഹി. എന്‍ഡിഎ നേതൃയോഗം ഇന്ന് ഡൽഹിയിൽ ചേരും. ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ വസതിയിൽ ആണ് യോഗം ചേരുക. മുഖ്യമന്ത്രിമാരായ ചന്ദ്രബാബു നായിഡു, നിതീഷ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. അമിത് ഷായുടെ അംബേദ്കർ പരാമർശം, എൻ ഡി എ ഏകോപനം എന്നിവയാണ് അജണ്ട. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല്, വഖഫ് ബില്ല് എന്നിവ ചർച്ച ചെയ്തേക്കും.
മികച്ച ഏകോപനത്തിനായി എല്ലാ മാസവും എൻഡിഎ സഖ്യകക്ഷികൾ യോഗം ചേരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേഗിച്ചിരുന്നു