നടി ഊര്‍മിള കോത്താരെയുടെ കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു

Advertisement

മുംബൈ: മറാത്തി നടി ഊര്‍മിള കോത്താരെയുടെ കാറിടിച്ച് മെട്രോ തൊഴിലാളി മരിച്ചു. മുംബൈയിലെ കണ്ഡിവാലിയില്‍ വച്ചായിരുന്നു അപകടം. നടിയ്ക്കും കാര്‍ ഡ്രൈവര്‍ക്കും മറ്റൊരു തൊഴിലാളിക്കും അപകടത്തില്‍ പരിക്കേറ്റു. പൊയ്‌സര്‍ മെട്രോ സ്റ്റേഷന് സമീപത്തു വച്ചായിരുന്നു കാര്‍ അപകടത്തില്‍പ്പെട്ടത്. അമിത വേഗതയില്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് രണ്ട് മെട്രോ തൊഴിലാളികളെ ഇടിക്കുകയായിരുന്നു.
ഒരാള്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കാറിന്റെ എയര്‍ബാഗുകള്‍ കൃത്യസമയത്ത് പ്രവര്‍ത്തിച്ചതു കൊണ്ടാണ് നടി രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. നടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. ദുനിയാദാരി, ശുഭ്മംഗള്‍ സാവ്ധാന്‍, തി സത്യ കേ കര്‍ത്തേ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആണ് ഊര്‍മിള. നടനും സംവിധായകനുമായ അദിനാഥ് കോത്താരെയാണ് ഊര്‍മിളയുടെ ഭര്‍ത്താവ്.