ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. ആന്ധ്രാ പ്രദേശില്‍ കൃഷ്ണ ജില്ലയിലെ ഗുഡ്വല്ലേവിലെ കൗതാവരം ഗ്രാമത്തില്‍ നിന്നുള്ള കൊമ്മളപതി സായ് കുമാര്‍ (26) ആണ്് മരിച്ചത്. ഹൈദരാബാദിലെ ഐടി കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു യുവാവ് ഞായറാഴ്ച രാവിലെയാണ് ക്രിസ്മസ് അവധിക്ക് നാട്ടിലെത്തിയത്. ബുധനാഴ്ച ഗ്രാമത്തിലെ കൂട്ടുകാരുമായി ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് സംഭവം.