ന്യൂഡെല്‍ഹി.മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിൻ്റെ സംസ്കാരം.സർക്കാർ അപമാനിച്ചെന്ന ആരോപണം ശക്തമാക്കി കോൺഗ്രസ്.പ്രക്ഷേപണം DD യിൽ മാത്രമാക്കി.കുടുംബാംഗങ്ങളെക്കാൾ കൂടുതൽ കാണിച്ചത് മോദിയെയും അമിത് ഷായെയും.കുടുംബത്തിന് നൽകിയത് 3 കസേര.അമിത് ഷായുടെ വാഹനവ്യൂഹം വിലാപയാത്ര തടസ്സപ്പെടുത്തി.
ഇടുങ്ങിയ ഇടത്തിൽ ചിതക്കരികിലേക്ക് എത്താൻ കുടുംബാംഗങ്ങൾ ബുദ്ധിമുട്ടി.ദേശീയ പതാക കൈമാറുമ്പോഴും സല്യൂട്ട് നൽകുമ്പോഴും പ്രധാനമന്ത്രിയും മന്ത്രിമാരും എഴുന്നേറ്റില്ല.മറ്റ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് അർഹമായ ബഹുമാനം നൽകിയില്ല. പൊതുജനങ്ങളെ ഒഴിവാക്കി തുടങ്ങി നിരവധി ആരോപണങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്.