ഭോപ്പാല്‍. മധ്യപ്രദേശ് ഗുണയിൽ കുഴൽക്കിണറിൽവീണ പത്തുവയസുകാരൻ മരിച്ചു.കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.16 മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിൽ ആണ് കുട്ടിയെ പുറത്തെടുത്തത്. ഇന്നലെ വൈകിട്ടാണ് കുട്ടി കുഴൽ കിണറിനകത്തേക്ക് വീണത്.
ഗുണജില്ലയിലെ പിപ്ലിയ ഗ്രാമത്തിൽ ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് പത്ത് വയസുക്കാരൻ സുമിത് മീണ പട്ടം പറത്തുന്നതിനിടയിൽ കുഴൽക്കിണറിൽ വീണത്.140 അടി താഴ്ചയുള്ള കുഴൽക്കിണറിൽ 39 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിയത്.NDRF ന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തന ദൗത്യം. കുഴക്കിണറിനകത്ത് ഓക്സിജൻ സൗകര്യം രക്ഷാപ്രവർത്തന സംഘം ഏർപ്പെടുത്തിയിരുന്നു. കുഴൽക്കിണറിന് സമാന്തരമായി കുഴിച്ചായിരുന്നു രക്ഷാപ്രവർത്തനം.16 മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിന് ഒടുവിൽ ഇന്ന് രാവിലെ 9 മണിയോടെ കുട്ടിയെ പുറത്ത് എടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഴൽ കിണറിൽ നിന്നും പുറത്തെടുത്ത കുട്ടി രഘോഗഡിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.കളിക്കാൻ പോയ സുമിത് മീണയെ കാണാതായതോടെ വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് കുട്ടി കുഴൽ കിണറിൽ അകപ്പെട്ട വിവരം അറിയുന്നത്