ന്യൂ ഇയർ ‘അടിച്ച്’ പൊളിച്ച് കന്നഡക്കാര്‍; കർണാടകയിൽ അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം

Advertisement

ബംഗളൂരു: പുതുവര്‍ഷ ആഘോഷ രാവില്‍ കർണാടകയിൽ അരദിവസം വിറ്റത് 308 കോടി രൂപയുടെ മദ്യം. 2024-ന്‍റെ അവസാന ദിവസം ഉച്ചയ്ക്ക് രണ്ട് മണി വരെ 308 കോടിയുടെ മദ്യമാണ് കർണാടകയിൽ വിറ്റത്. കഴിഞ്ഞ വർഷത്തെ കണക്കിനേക്കാൾ ഇരട്ടിയാണിത്. 2023 ഡിസംബർ 31ന് ആകെ 193 കോടി രൂപയാണ് എക്സൈസ് വകുപ്പിന് മദ്യവിൽപ്പനയിലൂടെ കിട്ടിയത്. മുഴുവൻ ദിവസത്തെ കണക്കുകൾ കിട്ടിയാൽ ലാഭം ഇനിയും ഉയരുമെന്നാണ് എക്സൈസ് വകുപ്പ് പറയുന്നത്.

വകുപ്പിന്‍റെ കീഴിലുള്ള മദ്യവിൽപനശാലകളിൽ നിന്ന് വിവിധ എംആർപി ഷോപ്പുകാർ വാങ്ങിയത് ഉൾപ്പടെയുള്ള കണക്കാണ് പുറത്ത് വന്നത്. ഏറ്റവും കൂടുതൽ വിറ്റ് പോയത് ബിയർ ബോക്സുകളാണെന്നാണ് കണക്ക്. ഇരുപത്തിയേഴാം തീയതി വെള്ളിയാഴ്ചത്തെ കണക്ക് അതിലും കൂടുതലാണ്. വെള്ളിയാഴ്ച മാത്രം 408.58 കോടി രൂപയുടെ മദ്യവിൽപ്പന നടന്നു. കഴിഞ്ഞ ബജറ്റിൽ കർണാടക സർക്കാർ മദ്യത്തിന്‍റെ എക്സൈസ് തീരുവ കൂട്ടിയിരുന്നു. ഇതും മദ്യവിൽപ്പനയിൽ ലാഭമുണ്ടാക്കി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here