ചെന്നൈ.യാത്രക്കാരുടെ ബാഗുകൾ മോഷ്ടിക്കുന്ന റെയിൽവേ ജീവനക്കാരൻ പിടിയിൽ. റെയിൽവേ മെക്കാനിക്ക് ജീവനക്കാരൻ സെന്തിൽ കുമാറാണ് പിടിയിലായത്. കഴിഞ്ഞ ആറ് വർഷമായി ഇയാൾ യാത്രക്കാരിൽ നിന്ന് ബാഗുകൾ മോഷ്ടിക്കുന്നുണ്ട്
ഇയാളുടെ മുറിയിൽ നിന്ന് കണ്ടെത്തിയത് ഇരുന്നൂറിലധികം ബാഗുകൾ. 30 പവൻ സ്വർണവും 30 ഫോണും 9 ലാപ്ടോപ്പും 2 ഐപാഡും കണ്ടെത്തി. മധുരൈ, കാരൂർ, വിരുദാചലം , ഈറോഡ് സ്റ്റേഷനുകളിൽ നിന്ന് ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങൾ