ചങ്ങനാശേരി. പിണക്കം മറന്ന് പരസ്പരം പുകഴ്ത്തി സുകുമാരൻ നായരും രമേശ് ചെന്നിത്തലയും 148 -മത് മന്നം ജയന്തി സമ്മേളന വേദിയിലാണ് ഇരുവരും പരസ്പരം പുകഴ്ത്തിയത് എൻ എസ് എസിൻ്റെ പുത്രനാണ് ചെന്നിത്തല യെന്ന് സുകുമാരൻ നായർ പറഞ്ഞപ്പോൾ മതനിരപേക്ഷതയുടെ ബ്രാൻ്റ് അമ്പാസിഡറാണ് സുകുമാരൻ നായരെന്ന് ചെന്നിത്തലയും പുകഴ്ത്തി
പതിനൊന്ന് വർഷം നീണ്ട പിണക്കത്തിന് വിരാമിടുകയായിരുന്നു പെരുന്നയിലെ നടന്ന മന്നം ജയന്തി ആഘോഷം . മുൻപ് മറ്റാർക്കും ലഭിക്കാത്ത സ്വീകരണമാണ് പെരുന്നയിൽ എത്തിയ ചെന്നിത്തലയ്ക്ക് ലഭിച്ചത് .തുടർന്ന് വേദിയിലെത്തിൽ എത്തിയപ്പോൾ രമേശ് ചെന്നിത്തയും വാനോളം പുകഴ്ത്താനും NSS ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ തയ്യാറായി NSSന്റെ പുത്രനാണ് രമേശ് ചെന്നിത്തല മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യാൻ അർഹനായ ആൾ രമേശ് ചെന്നിത്തലയാണെന്നും സുകുമാരൻ നായർ
ജി സുകുമാരൻനായർക്ക് നന്ദി പറഞ്ഞായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസംഗം. മന്നം ജയന്തി സമ്മേളനം ഉദ്ഘാടനത്തിനുള്ള അവസരം ജീവിതത്തിലെ വലിയ സൗഭാഗ്യമാണ്. ജീവിതത്തിലെ നിർണായക ഘട്ടങ്ങളിൽ അഭയം നൽകിയത് NSS ആണെന്നും മതനിരപേക്ഷതയുടെ ബ്രാൻ്റ് അമ്പാസിഡറാണ് സുകുമാരൻ നായരെന്നും രമേശ് ചെത്തില തിരിച്ചു പുകഴ്ത്തി
മുതിർന്ന കോൺഗ്രസിനെ നേതാക്കൾ അടക്കമുള്ളവരെ സദസ്സിലിരുത്തിയായിരുന്നു ചെന്നിത്തലയുടേയും സുകുമാരൻ നായരുടെയും പരസ്പരമുള്ള പുകഴ്ത്തൽ
കോൺഗ്രസിനുള്ളിൽ ഉടലെടുത്ത പുതിയ ചേരിപ്പോരിൽ രമേശ് ചെന്നിത്തലയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് NSSൻ്റെ പിന്തുണ