ഒളിപ്പിച്ചത് വിമാനത്തിലെ ശുചിമുറിയിൽ ലൈറ്റ് പാനലിനടിയിൽ; കണ്ടെത്തിയത് 2.1 കോടി രൂപയുടെ സ്വർണം, 24കാരൻ പിടിയിൽ

Advertisement

മുംബൈ: വിമാനത്തിലെ ശുചിമുറിയിൽ ഒളിപ്പിച്ച സ്വർണം പിടികൂടി. 2.1 കോടി രൂപയുടെ സ്വർണമാണ് കണ്ടെത്തിയത്. മാലിദ്വീപിൽ നിന്ന് സ്വർണം കടത്തിയ 24 കാരനെ കസ്റ്റംസ് എയർ ഇന്‍റലിജൻസ് യൂണിറ്റ് അറസ്റ്റ് ചെയ്തു. കർണാടക സ്വദേശി ഇനാമുൽ ഹസനാണ് പിടിയിലായത്.

മാലിദ്വീപിൽ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തിൽ യാത്രക്കാരൻ സ്വർണം ഒളിപ്പിച്ചെന്ന വിവരം കസ്റ്റംസിന് ലഭിച്ചിരുന്നു. പരിശോധിച്ചപ്പോൾ ശുചിമുറിയിലെ ലൈറ്റ് പാനലിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 13 പൗച്ചുകൾ കണ്ടെത്തിയതായി കസ്റ്റംസ് എയർ ഇന്‍റലിജൻസ് യൂണിറ്റ് അറിയിച്ചു.

ചോദ്യംചെയ്യലിൽ സ്വർണം ഒളിപ്പിച്ചത് താനാണെന്ന് ഇനാമുൽ ഹസൻ സമ്മതിച്ചതായി കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. പെട്ടെന്ന് പണക്കാരനാകാനാണ് സ്വർണക്കടത്തിന് ഇറങ്ങിയതെന്ന് യുവാവ് പറഞ്ഞു. ആരാണ് സ്വർണം കൊടുത്തുവിട്ടതെന്നും ആർക്ക് കൊടുക്കാനാണ് കൊണ്ടുവന്നതെന്നും കണ്ടെത്താൻ അന്വേഷണം നടക്കുകയാണ്. സ്വർണം വിമാനത്താവളത്തിന് പുറത്തെത്തിക്കാൻ ഏതെങ്കിലും എയർപോർട്ട് ജീവനക്കാർ ഏറ്റിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here