സ്കൂളുകള്‍ക്ക് ഇനി റിപ്പബ്ലിക് ദിനത്തില്‍ അവധി ഇല്ല

Advertisement

മുംബൈ: മഹാരാഷ്ട്രയിലെ സ്കൂളുകള്‍ക്ക് ഇനി റിപ്പബ്ലിക് ദിനത്തില്‍ അവധി ഇല്ല. റിപ്പബ്ലിക് ദിനമായ ജനുവരി 26ന് അവധി നല്‍കുന്നതിനു പകരമായി, കുട്ടികള്‍ക്കായി ദേശീയതയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കും. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിജ്ഞാപനം ഇറക്കി.
ഈ വര്‍ഷം മുതല്‍ അവധി ഒഴിവാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഒരു ദിവസം മുഴുവന്‍ മത്സരങ്ങള്‍ നടത്താനാണ് തീരുമാനം. സ്വകാര്യ സ്കൂളുകള്‍ക്കും ഇത് ബാധകമാണ്. റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തലിനു ശേഷം മാര്‍ച്ച് പാസ്റ്റ് നടത്തും. തുടര്‍ന്നാകും മത്സരങ്ങള്‍ സംഘടിപ്പിക്കുക.

അതിനിടെ സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ഒരു വിഭാഗം അധ്യാപകരും ഇതിനെതിരെ രംഗത്തെത്തി. ദിവസം മുഴുവന്‍ ആഘോഷം സംഘടിപ്പിക്കേണ്ട കാര്യമെന്താണ് എന്നാണ് അധ്യാപകര്‍ ചോദിക്കുന്നത്.

Advertisement

5 COMMENTS

  1. India റിപ്പബ്ലിക് ആയിട്ടില്ല എന്ന് പറയാതെ പറയുക ആണ് ഈ രാജ്യദ്രോഹികൽ

  2. കേരളത്തിലും ഇത് നടപ്പാക്കണം
    കായികമത്സരങ്ങൾ രാവിലേയും ലൊമത്സരങ്ങൾ ഉച്ചക്കും നടത്താം
    സ്വാതന്ത്യം എന്നാൽ അവധിയെടുത്ത് വീട്ടിലിരിക്കലല്ലായെന്ന് ചെറുപ്പത്തിലേ പഠിക്കട്ടെ
    ദേശസ്നേഹം വളർത്താന തുപകരിക്കും പണിയെടുക്കാതെ ജീവിക്കാൻ താല്പര്യമുള്ളവർക്ക് ഇത് ദഹിക്കില്ല

  3. പുതിയ തലമുറക്ക് repablic, independence ഇതൊന്നും അറിയേണ്ട. അവർക്കു ജീവിക്കാൻ ഉള്ള അവസരം ആണ് ഉണ്ടാക്കേണ്ടത്. ആ ദിവസത്തെ അവധികളും എല്ലാ വിഭാഗത്തിലും ഒഴിവാക്കുക. ഇ ദിവസങ്ങളും പരിസര സൂചികരണത്തിന് വിനിയോഗിക്കുക. ഗാന്ധി ജയന്തിപോലെ. ഇതെല്ലാം അനാവശ്യ അവധികൾ ആണ്

  4. Republic പൊതു അവധി ഒഴിവാക്കി, സ്കൂളുകളിൽ ദേശീയ പ്രാധാന്യമുള്ള പരിപാടികൾ നടത്തണം.
    അതുപോലെ പൊതു ഒഴിവും, ഒഴിവാക്കണം ഒരു കാര്യവും ഇല്ല
    റിപ്പബ്ളിക്കും, സ്വാതന്ത്ര്യ ദിനവും അറിയാത്ത ഒരു തലമുറയാണ് വളർന്ന് വരുന്നത്.

    • ഇന്ത്യക്കു സ്വാതന്ത്ര്യം തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞു. ബ്രിട്ടീഷുകാരുടെ ദാസവേല ചെയ്യാൻ തയാറായവർ ഇന്ത്യയെ വീണ്ടും ചങ്ങലക്കിട്ടു.കുരങ്കന്മാരുടെ കാലഘട്ടത്തിലേക്കു മടങ്ങിപോകാൻ ശക്തമായ സമ്മർദം ചെലുത്തുന്നു. നിരക്ഷരരും, വർഗീയവാദികളും അവർക്കു ജയ് വിളിക്കുന്നു. കഷ്ടം!!!!

LEAVE A REPLY

Please enter your comment!
Please enter your name here