ഹൈദരാബാദ്.പുഷ്പ ടു പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട സ്ത്രീ മരിച്ച കേസിൽ നടൻ അല്ലു അർജുന് ജാമ്യം നൽകി നാംബള്ളി മജിസ്‌ട്രേറ്റ് കോടതി. അമ്പതിനായിരം രൂപയും രണ്ടാൾ ജാമ്യവും എന്നീ വ്യവസ്ഥകളോടെയാണ് സ്ഥിരം ജാമ്യം അനുവദിച്ചത്. അല്ലു അർജുൻ അറസ്റ്റിലായതിന് പിന്നാലെ നാമ്പള്ളി കോടതി താരത്തെ റിമാൻഡ് ചെയ്തിരുന്നു. അന്ന് വൈകിട്ട് തന്നെ അല്ലു അർജുന് തെലങ്കാന ഹൈക്കോടതി ജനുവരി ആദ്യ ആഴ്ച വരെ ഇടക്കാല ജാമ്യവും നൽകി. സാങ്കേതികമായി റിമാൻഡ് കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ്
താരം ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിച്ചത്. അല്ലു അർജുൻ എല്ലാ ഞായറാഴ്ചയും ഒരു മണിക്ക് ഉള്ളിൽ ചിക്കട്പള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരാകണം.