ശ്രീനഗര്‍. ജമ്മുകശ്മീരിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ടു. രണ്ടു ജവാന്മാർക്ക് വീരമൃത്യു. മൂന്ന് ജവാന്മാർക്ക് ഗുരുതര പരിക്കുപറ്റിയതായും വിവരം. ബന്ദിപോരയിലാണ് സൈനിക വാഹനം അപകടത്തിൽപ്പെട്ടത്.
സൈനിക വാഹനം റോഡിൽ നിന്ന് തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു. വാഹനം പൂർണമായും തകർന്നു.