‘ഭരണത്തിൽ ബിജെപി സർക്കാരും കോൺ​ഗ്രസും തമ്മിലുള്ള വ്യത്യാസമെന്ത് ‘? ; രാഹുലിന്റെ പ്രതികരണം

Advertisement

ന്യൂഡൽഹി: ബിജെപി സർക്കാരും കോൺ​ഗ്രസ് സർക്കാരും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് മദ്രാസിലെ ഐഐടി വിദ്യാർത്ഥികളോട് എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർത്ഥികളുടെ ചോദ്യത്തിന് മറുപടി ആയിട്ടായിരുന്നു രാഹുലിന്റെ പ്രതികരണം.

രാജ്യത്തിന്റെ വിഭവ വിതരണം നീതിപൂർവ്വം വിതരണംചെയ്യുകയും അങ്ങനെ സമഗ്രമായ വളർച്ച ഉണ്ടാക്കുന്നതാണ് കോൺ​ഗ്രസും യുപിഎയും പിന്തുടരുന്ന രീതിയെന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു. എന്നാൽ ബിജെപിക്ക് ഇക്കാര്യത്തിൽ വ്യത്യസ്തമായ നയമാണുള്ളത്. സാമ്പത്തിക വളർച്ചയിലെ ട്രിക്കിൾ ഡൗണിൽ മാത്രമാണ് അവർ ഉന്നൽ നൽകുന്നതെന്നും ജനങ്ങള്‍ ഐക്യത്തോടെ ജീവിക്കണമെന്നതാണ് തങ്ങളുടെ നിലപാടെന്നും രാഹുൽ.

സ്വകാര്യവൽക്കരണത്തേക്കാൾ സർക്കാർ പിന്തുണയിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് ഇന്ത്യ മുൻഗണന നൽകേണ്ടതിൻ്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇതിന്റെ വീഡിയോ സഹിതം അദ്ദേഹം എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.

ജനങ്ങള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കേണ്ടത് രാജ്യമാണെന്നും എല്ലാം സ്വകാര്യവത്ക്കരിക്കുന്നതിലൂടെ ഇത് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തന്നെയാണ് എക്കാലത്തും രാജ്യത്തെ മികവുറ്റ സ്ഥാപനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കഴിഞ്ഞ ദശാബ്ദത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ച കാര്യങ്ങളും അതിന് മുമ്പത്തെ ദശാബ്ദവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നുള്ള വിദ്യാർത്ഥികളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുൽ ​ഗാന്ധി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here