പ്രിയങ്ക ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് രമേശ് ബിദൂരി.ഡൽഹിയിലെ കൽക്കാജിയിൽ നിന്ന് താൻ വിജയിച്ചാൽ മണ്ഡലത്തിലെ റോഡുകൾ പ്രിയങ്കയുടെ കവിൾ പോലെ മിനുസമാക്കും എന്നായിരുന്നു പരാമർശം.മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് ബിദൂരി മോശം പരാമർശം നടത്തിയത്.പരാമർശത്തിനെതിരെ കോൺഗ്രസും ആംആദ്മിയും രംഗത്തെത്തി.ബിജെപി സ്ത്രീവിരുദ്ധ പാർട്ടി എന്നും ബിദൂരിയുടെ വൃത്തികെട്ട മനോഭാവമാണ് പുറത്തുവന്നതെന്നും കോൺഗ്രസ് വിമർശിച്ചു.ബിജിപിക്ക് സ്ത്രീകളോടുള്ള ബഹുമാനം എത്രത്തോളം എന്ന് വ്യക്തമാക്കുന്നതാണ് പരാമർശം എന്ന് ആം ആദ്മിയും കുറ്റപ്പെടുത്തി.