ആം ആദ്മി പാർട്ടി ഡൽഹിയുടെ ദുരന്തം,ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി

Advertisement

ന്യൂ‍ഡെല്‍ഹി. ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.ആം ആദ്മി പാർട്ടി ഡൽഹിയുടെ ദുരന്തമാണെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു.ഡൽഹിയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയത് കേന്ദ്രസർക്കാരാണെന്നും പ്രധാനമന്ത്രി.അതേസമയം പ്രധാനമന്ത്രിയുടേത് ഡൽഹിക്കെതിരെയുള്ള ആക്ഷേപം എന്ന് അരവിന്ദ് കെജ്രിവാൾ മറുപടി നൽകി

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ ചൂടുപിടിച്ച രാഷ്ട്രീയ ചർച്ചകൾക്കാണ് ഡൽഹി കളമൊരുക്കുന്നത്.പ്രധാനമന്ത്രിയുടെ രോഹിണിയിലെ പരിവർത്തനറാലി പ്രചരണത്തിനുള്ള ഔദ്യോഗിക തുടക്കം കുറിക്കലായി.10 വർഷത്തെ ആം ആദ്മി സർക്കാരിൻറെ ഭരണത്തെ കടന്നാക്രമിച്ച മോദി,വികസിത ഭാരത സ്വപ്നത്തിന് ഡൽഹിയുടെ പിന്തുണ ബിജെപിക്ക് വേണമെന്ന് ആവശ്യപ്പെട്ടു

സുതാര്യമായി ജനക്ഷേമ പദ്ധതികൾ തുടരുമെന്നും പ്രഖ്യാപനം.ഡൽഹിയിലെ വികസനങ്ങൾ നടപ്പാക്കിയത് കേന്ദ്ര സർക്കാരാണെന്ന് ബോധ്യപ്പെടുത്താൻ പ്രചരണ പരിപാടികൾ ശക്തമാക്കണമെന്നും മോദി പ്രവർത്തകരോട് ആവശ്യപ്പെട്ടു.വിമർശനത്തിന് മറുപടിയുമായി രംഗത്തുവന്ന അരവിന്ദ് കെജ്രിവാൾ വികസനത്തിന്റെ ക്രെഡിറ്റ് താങ്കൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന് വ്യക്തമാക്കി

അതിനിടെ അരവിന്ദ് കെജ്രിവാൾ രാജ്യദ്രോഹിയാണെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തുവിടുമെന്ന് വ്യക്തമാക്കി ഡൽഹിയിലെ കോൺഗ്രസ് നേതൃത്വം നിശ്ചയിച്ച വാർത്ത സമ്മേളനം,മാറ്റിവെച്ചത് പ്രചരണത്തിന് തയ്യാറെടുക്കുന്ന കോൺഗ്രസിന് തുടക്കത്തിൽ തന്നെ പിഴച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here