തമിഴ്നാട്ടിലും എച്ച്‌എംപിവി, ചെന്നൈയിൽ 2 കുട്ടികൾ ചികിത്സയിൽ; ഇന്ത്യയിൽ ആകെ രോഗബാധിതർ അഞ്ചായി

Advertisement

ചെന്നൈ: തമിഴ്നാട്ടിലും എച്ച്‌എംപിവി സ്ഥിരീകരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ട് കുട്ടികൾ ചികിത്സയിൽ. ചുമ, ശ്വാസതടസ്സം ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികൾ സുഖം പ്രാപിച്ചു വരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ ഇന്ത്യയിൽ രോഗം ബാധിച്ചവരുടെ എണ്ണം അഞ്ചായി.

അതേസമയം, എച്ച്എംപിവി ബാധയെക്കുറിച്ച് ആശങ്കപ്പെടാനാനില്ലെന്ന് ആരോഗ്യവിദഗ്ധർ ആവർത്തിക്കുന്നുണ്ട്. ശൈത്യകാലത്ത് സാധാരണ കണ്ടു വരുന്ന വൈറസ് ബാധ മാത്രമാണിത്. എല്ലാ വർഷവും ഇതുണ്ടാകുന്നുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ഡിസംബർ, ജനുവരി മാസങ്ങളിലുമാണ് വൈറസ് റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. ജലദോഷത്തിനു സമാനമായ അസ്വസ്ഥതളാണ് വൈറസ് ബാധയുടെ ഭാഗമായുണ്ടാകാറുള്ളതെന്നും ആരോഗ്യവിദഗ്ധർ അറിയിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here