മാവോയിസ്റ്റുകളുടെ ഐഇഡി ആക്രമണത്തിൽ 8 ജവാന്മാർക്കും ഡ്രൈവര്‍ക്കും വീരമൃത്യു

Advertisement

ദണ്ഡേവാട. ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുടെ ഐഇഡി ആക്രമണത്തിൽ 8 ജവാന്മാർക്ക് വീരമൃത്യു.ആക്രമണത്തിൽ വാഹനത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു.ബസ്തർ മേഖലയിലാണ് ഉച്ചയോടെ സുരക്ഷാസേനയ്ക്ക് നേരെ മാവോയിസ്റ്റുകൾ ആക്രമണം നടത്തിയത്.മാവോയിസ്റ്റുകളെ നേരിടാൻ രൂപീകരിച്ച പ്രത്യേക പോലീസ് യൂണിറ്റായ ജില്ലാ റിസർവ് ഗാർഡിൽ നിന്നുള്ളവരാണ് എട്ട് സുരക്ഷാ ഉദ്യോഗസ്ഥരും. സുരക്ഷാ സേനയ്ക്ക് നേരെയുള്ള ആക്രമണത്തിൽ അതീവ ദുഃഖം ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് രേഖപ്പെടുത്തി. നക്സലിസം അവസാനിപ്പിക്കാനുള്ള പോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. ഛത്തീസ്ഗഡിലെ നക്സലിസം 2026 മേയ് ഓടെ അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആക്രമണത്തെ അപലപിച്ച് പ്രതികരിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here