ഹ്യൂമൻ മെറ്റന്യുമോ വൈറസ്,ജാഗ്രതയിൽ രാജ്യം

Advertisement

ന്യൂഡെല്‍ഹി. ചൈനയിൽ റിപ്പോർട്ട് ചെയ്ത ഹ്യൂമൻ മെറ്റന്യുമോ വൈറസ് ഇന്ത്യയിൽ സ്ഥിരീകരിച്ചതോടെ ജാഗ്രതയിൽ രാജ്യം.രാജ്യത്ത് ഇതുവരെ അഞ്ചു പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.കർണാടക,തമിഴ്നാട് ഗുജറാത്ത് എന്നിവിടങ്ങളിൽ കേസ് റിപ്പോർട്ട് ചെയ്തവരുടെ ആരോഗ്യനില തൃപ്തികരമാണ്.ചൈനയിലെ വൈറസ് വകഭേദമാണോ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് എന്നറിയാൻ പരിശോധന പുരോഗമിക്കുകയാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും അറിയിച്ചു.ആശങ്ക വേണ്ടെന്നും സാഹചര്യം നിരീക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയ ആരോഗ്യമന്ത്രാലയം.കേസുകളിൽ അസാധാരണമായ വര്‍ധന ഉണ്ടായിട്ടില്ലെന്ന് വ്യക്തമാക്കി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here