ഷിസാങിൽ ഉണ്ടായ ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു

Advertisement

ടിബറ്റൻ മേഖലയിലെ ഷിസാങിൽ ഉണ്ടായ ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 53 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധിപേർക്ക് പരിക്ക്.7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കനത്ത നാശനഷ്ടമെന്ന് പ്രാദേശിക മാധ്യമങ്ങൾ. പ്രഭവകേന്ദ്രം ടിബറ്റിലെ വടക്കുകിഴക്കൻ അതിർത്തിയിലെ ഡിംഗ്രി ഗ്രാമത്തിൽ. ബീഹാർ ഡൽഹി ഉൾപ്പെടെയുള്ള ഇന്ത്യയിലെ സംസ്ഥാനങ്ങളിലും പ്രകമ്പനം.

ഇന്ന് പുലർച്ചെ 6:35 ഓടെയാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ടിബറ്റൻ മേഖലയായ ഷിസാങിലെ ഡിംഗ്രി ഗ്രാമത്തിൽ ഉണ്ടായത്. ഭൂപ്രതലത്തിൽ നിന്നും 10 മീറ്റർ താഴെയാണ് പ്രഭവകേന്ദ്രം. ഇതേ മേഖലയിൽ തുടർ ഭൂചലനങ്ങൾ ഉണ്ടായതാണ് റിപ്പോർട്ട്.തീവ്രത കൂടിയ ഭൂചലനം മേഖലയിൽ ആകെ നാശനഷ്ടം വിതച്ചു. മരണസംഖ്യ 50 കടന്നു. നൂറിലധികം ആളുകൾക്കാണ് ഭൂചലനത്തിൽ പരിക്കേറ്റത്. മേഖലയിൽ വ്യാപക നാശനഷ്ടമാണ് ഭൂചലനത്തെ തുടർന്ന് ഉണ്ടായത്. ദുരന്തത്തിന് പിന്നാലെ രക്ഷാപ്രവർത്തക സംഘം മേഖലയിൽ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

പടിഞ്ഞാറൻ ചൈനയോട് ചേർന്ന പ്രദേശമായതിനാൽ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ചൈന ഡ്രോൺ സംവിധാനം ഏർപ്പെടുത്തി. ടിബറ്റൻ മേഖലയിലെ ഭൂചലനത്തിന് പിന്നാലെ നേപ്പാളിലെ കാഠ്മണ്ഡുവിലും ബീഹാറിലും ഡൽഹിയിലും ബംഗാളിലും പ്രകമ്പനം അനുഭവപ്പെട്ടു. രാജ്യത്തിനകത്ത് ഇതുവരെ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നേപ്പാളിൽ ഭീഷണി നേരിടുന്ന മേഖലകളിൽ നിന്നും ആളുകളെ തുറസായ സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here