വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിനുള്ള പൂര്‍ണ അധികാരം ചാന്‍സലറായ ഗവര്‍ണര്‍ക്ക്

Advertisement

ന്യൂഡെല്‍ഹി. സർവകലാശാല വൈസ് ചാൻസിലർ നിയമനങ്ങളിൽ പിടിമുറുക്കി കേന്ദ്രം.വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിനുള്ള പൂര്‍ണ അധികാരം ചാന്‍സലറായ ഗവര്‍ണര്‍ക്ക് നൽകിക്കൊണ്ട് യൂജിസി ചട്ടങ്ങൾ പരിഷ്കരിച്ചു.കേരളത്തിലടക്കം സര്‍വകലാശാലാ വിസി നിയമനങ്ങളെ ച്ചൊല്ലിയുള്ള ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് തുടരുന്നതിനിടെയാണ് യുജിസിയുടെ നീക്കം

രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയനമത്തിനുള്ള പൂര്‍ണ അധികാരം ചാന്‍സലറായ ഗവര്‍ണര്‍ക്ക് നൽകുന്നതാണ് യുജിസിയുടെ പുതിയ പരിഷ്കാരം.അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള പരിഷ്‌കരിച്ച കരട് ചട്ടങ്ങളിലാണ് ഗവര്‍ണര്‍ക്ക് പൂര്‍ണ അധികാരം നല്‍കിയിരിക്കുന്നത്.വൈസ് ചാന്‍സലര്‍ നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റി അധ്യക്ഷനെയും ഇനി ഗവര്‍ണര്‍ക്ക് നിര്‍ദേശിക്കാം.വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് അഞ്ച് പേരുകള്‍ സെര്‍ച്ച് കമ്മിറ്റിക്ക് ചാന്‍സലറുടെ പരിഗണനയ്ക്ക് വിടാം.ഈ പേരുകളിൽ ഒരാളെ ചാൻസലർക്ക് വിസിയായി നിയമിക്കാം.പുനർ നിയമനത്തിനും അനുമതിയുണ്ട്.കേന്ദ്ര, സംസ്ഥാന സര്‍വകലാശാലകള്‍ക്ക് പുതിയ ചട്ടം ബാധകമാണ്. ഇതിന് വിരുദ്ധമായി നടത്തുന്ന വിസി നിയമനം അസാധുവാകുമെന്നും യുജിസിയുടെ ചടങ്ങളില്‍ പറയുന്നു.ചട്ടം പ്രാബല്യത്തിൽ വന്നാൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയാകും. 2018 ലെ യുജിസി വിജ്ഞാപനത്തിൽ നിയമനാധികാരം ആർക്കെന്ന് കൃത്യമായി രേഖപ്പെടുത്താതിരുന്നത് സർക്കാർ ഗവർണർ പോരിന് വഴിവച്ചിരുന്നു.കേരളത്തിന് സമാനമായ പോര് തമിഴ്നാട്ടിലും ബംഗാളിലും ഗവർണർ – സർക്കാർ തമ്മിൽ നിലനിൽക്കുന്നുണ്ട്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here