പരിശീലനത്തിനിടെ അജിത്തിന്റെ കാർ അപകടത്തിൽപ്പെട്ടു; നടൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

Advertisement

കാര്‍ റേസിങ് ട്രാക്കില്‍ പരിശീലനത്തിനിടെ നടന്‍ അജിത്തിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ദുബായില്‍ പരിശീലനത്തിനിടെ താരം ഓടിച്ച കാര്‍ സംരംക്ഷണ ഭിത്തിയില്‍ ഇടിക്കുകയായിരുന്നു. താരം പരിക്കുകളില്ലാതെ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കാര്‍ അപകടത്തില്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. തകര്‍ന്ന കാറില്‍ നിന്നു നടനും കൂട്ടാളിയും പുറത്തുവരുന്നതും ദൃശ്യങ്ങളിലുണ്ട്. വരാനിരിക്കുന്ന യൂറോപ്യന്‍ റേസിംഗ് സീസണില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അജിത്ത് ഇപ്പോള്‍.