കേരളത്തിൽ നിന്ന് ഉൾപ്പടെയുള്ള ആറ് മാവോയിസ്റ്റ് നേതാക്കൾ കീഴടങ്ങി

Advertisement

ബംഗളുരു. കേരളത്തിൽ നിന്ന് ഉൾപ്പടെയുള്ള ആറ് മാവോയിസ്റ്റ് നേതാക്കൾ കർണാടകയിൽ കീഴടങ്ങി . മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഓഫീസിൽ എത്തിയാണ് നേതാക്കൾ കീഴടങ്ങിയത്. നേതാക്കൾ കീഴടങ്ങിയതോടെ കർണാടക നക്സൽ മുക്തമായതായി കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു.

വയനാട് തലപ്പുഴ സ്വദേശി ജിഷ അടക്കം ആറ് മാവോയിസ്റ്റ് നേതാക്കൾ ആണ് വൈകിട്ടോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി കീഴടങ്ങിയത്. മുണ്ട്ഗാരു ലത, സുന്ദരി, വനജാക്ഷി, ടി എസ് വസന്ത്, ജയണ്ണ അറോളി എന്നിവരാണ് കീഴടങ്ങിയ മറ്റുള്ളവർ. ചിക്കമഗളുരുവിലെ വനത്തിൽ കഴിഞ്ഞായിരുന്നു ഇവർ മാവോയിസ്റ്റ് പ്രവർത്തനം നടത്തിയിരുന്നത്. കൂട്ടത്തിൽ മുണ്ട്ഗാരു ലതയുടെ പേരിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത്. 85 കേസുകൾ. ജിഷയുടെ പേരിൽ ഉള്ളത് ആകട്ടെ 18 കേസുകളും.ഇവരുടെ സംഘത്തലവൻ വിക്രം ഗൗഡ കഴിഞ്ഞ നവംബറിൽ കർണാടകയിലെ നക്സൽ വിരുദ്ധ സേനയുമായുണ്ടായ ഏറ്റു മുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ കർണാടക സർക്കാരിന്റെ സിറ്റിസൺ ഇനീഷിയേറ്റീവ് ഫോർ പീസ് എന്ന സംഘടനയുടെ മാധ്യസ്ഥതയിൽ നടത്തിയ ചർച്ചയിൽ ആണ് ഇവർ ആറ് പേരും കീഴടങ്ങാം എന്ന് സമ്മതിച്ചത്. കർണാടക നക്സൽ മുക്തമായെന്നും കീഴടങ്ങിയ നേതാക്കളുടെ കേസുകൾ ഒറ്റ കോടതിൽ തീർപാക്കുന്നത് പരിഗണിക്കുമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു.

നിരവധി കേസുകൾ ഉള്ളതിനാൽ ആറ് പേരും പോലീസ് കസ്റ്റഡിയിൽ തുടരും.
എന്നാൽ കാട്ടിൽ കഴിഞ്ഞിരുന്ന മാവോയിസ്റ്റുകളെ നാട്ടിൽ എത്തിക്കുന്നത് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ബിജെപി വിമർശിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here