ഛത്തീസ്ഗഡിൽ സ്റ്റീൽ പ്ലാന്‍റിന്‍റെ ചിമ്മിനി തകർന്ന് അപകടം; നാല് പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

Advertisement

റായ്പൂർ: ഛത്തീസ്ഗഡിൽ സ്റ്റീൽ പ്ലാന്‍റിന്‍റെ ചിമ്മിനി തകർന്ന് അപകടം. നാല് പേർ മരിച്ചു. നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു. ഛത്തീസ്ഗഡിലെ മുംഗേലിയിലാണ് സംഭവം.

നിർമ്മാണത്തിലിരിക്കുന്ന സ്റ്റീൽ പ്ലാന്‍റിലാണ് അപകടം നടന്നത്. കുസും സ്റ്റീൽ പ്ലാന്‍റിൽ ഇന്ന് ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായതെന്ന് മുംഗേലി പൊലീസ് സൂപ്രണ്ട് ഭോജ്‌റാം പട്ടേൽ പറഞ്ഞു. സ്ഥലത്ത് രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here