ബിസിനസ്സുകാരനായ യുവാവിന് ലഭിച്ച ഇലക്ട്രിസിറ്റി ബില്‍ 210 കോടിയലധികം രൂപ. ഹിമാചല്‍ പ്രദേശിലെ ഹാമിര്‍പൂര്‍ ജില്ലയിലാണ് സംഭവം.
കഴിഞ്ഞ തവണ 2500 രൂപയാണ് ഇലക്ട്രിസിറ്റി ബില്‍ അടച്ചതന്ന് ബിസിസിസ്സുകാരനായ യുവാവ് പറയുന്നു. 2,10,42,08,405 രൂപയുടെ ഭീമമായ ബില്‍ ലഭിച്ചതോടെ യുവാവ് ഇലക്ട്രിസിറ്റി ഓഫീസില്‍ പോയി പരാതിപ്പെടുകയായിരുന്നു.
സാങ്കേതിക തകരാര്‍ മൂലമാണ് ബില്ലില്‍ പിശക് വന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്നീട് അദ്ദേഹത്തിന് 4,047രൂപയുടെ ശരിയായ വൈദ്യുതി ബില്‍ നല്‍കുകയും ചെയ്തു. നേരത്തെ ഗുജറാത്തിലെ തയ്യല്‍ ജോലിക്കാരന് 86ലക്ഷം രൂപയുടെ വൈദ്യുതി ബില്‍ വന്നിരുന്നു.