ഭുവനേശ്വര്‍. മലയാളി ജവാൻ ഒഡിഷയിൽ ആത്മ ഹത്യ ചെയ്തു. CISF കോൺസ്റ്റബിൾ അഭിനന്ദൻ പി.കെ ആണ് മരിച്ചത്. കണ്ണൂർ സ്വദേശിയാണ് അഭിനന്ദൻ. സുന്ദർഗഡ് ജില്ലയിലെ സ്റ്റീൽ പ്ലാന്റിന്റെ സെക്യൂരിറ്റി ഇൻ ചാർജായി നിയമിതനായിരുന്നു. സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിവച്ചു മരിക്കുകയായിരുന്നെന്ന് പോലീസ്.
തങ്കരപാളി പോലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇസ്പാറ്റ് ജനറൽ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം