ലുധിയാന. പഞ്ചാബില്‍ ആം ആദ്മി പാർട്ടി എംഎൽഎ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു. ലുധിയാന വെസ്റ്റ് എം എൽ എ ഗുർപ്രീത് ഗോഗി യാണ് മരിച്ചത്.തോക്ക് വൃത്തി യാക്കുന്നതിനിടെ അബദ്ധത്തിൽ വെടി കൊണ്ടതെന്ന് കുടുംബം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ലുധിയാന പോലീസ്.
ഇന്നലെ രാത്രി 12 മണിയോടെയാണ് എം എൽ എ ഗുർപ്രീത് ഗോഗിയെ വെടിയേറ്റ നിലയിൽ ലുധിയാനയിലെ ദയാനന്ദ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നത്.
ആശുപത്രിയി ൽ എത്തിച്ചപ്പോഴേക്കും ഗോഗി മരിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.ഗുമർ മണ്ടിയിലെ വസതിയിൽ വച്ചു തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു വെന്ന് കുടുംബാംഗങ്ങൾ പോലീസിനെ അറിയിച്ചു.
ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.25 ബോർ പിസ്റ്റളിൽ നിന്ന് തലയിൽ വെടിയേറ്റതാണ് മരണ കാരണമെന്നും,ആത്മഹത്യയാണോ ആകസ്മികമായ വെടിവയ്പ്പാണോ എന്ന് പരിശോധിച്ച് വരികയാണെന്നും
ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജസ്കരൻ സിംഗ് തേജ പ്രതികരിച്ചു.
ലുധിയാന മുനിസിപ്പൽ കോർപ്പറേഷനിൽ നാല് തവണ കോൺഗ്രസ് കൗൺസിലറായും, കോൺഗ്രസ് ജില്ലാ പ്രസിഡന്റായും ഗോഗി 2022 ലാണ് ആം ആദ്മിപാർട്ടിയിൽ ചേർന്നത്.
തന്റെ മണ്ഡലത്തിലെ വികസന പദ്ധതികൾ ഇഴഞ്ഞു നീങ്ങുന്നതിന്റ പേരിൽ ആം ആദ്മി നേതൃത്വവുമായി അടുത്തിടെ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.