ഖനി അപകടം, മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി

Advertisement

അസമിലെ ദിമാ ഹസാവു ജില്ലയിലെ കൽക്കരി ഖനിയിൽ കൂടുങ്ങിയ മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ ഖനി അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. തിങ്കളാഴ്ചയാണ് ഖനയിൽ വെള്ളം നിറഞ്ഞ് ഒൻപത് ഖനി തൊഴിലാളികൾ കുടുങ്ങിയത്.കുടുങ്ങിക്കിടക്കുന്ന അഞ്ച് പേർക്കായി രക്ഷാപ്രവർത്തനം തുടരുകയാണ്. അസം-മേഘാലയ അതിർത്തിയിലെ ഉംറാങ്സോയിൽ പ്രവർത്തിക്കുന്ന അനധികൃത ഖനിയിലാണ് അപകടമുണ്ടായത്. കരസേന കൂടാതെ കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകൾ , നാവികസേനയുടെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിലാണ് മേഖലയിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്