ഡോക്കിങ് സാങ്കേതികവിദ്യ സ്വായത്തമാക്കാനുളള ഇന്ത്യയുടെ സ്വപ്ന ദൗത്യമായ സ്പാഡെക്സ് ദൗത്യം അവസാനഘട്ടത്തിൽ. ഉപഗ്രഹങ്ങൾ തമ്മിലുള്ള അകലം കുറച്ചു. ഇപ്പോൾ 15 മീറ്റർ മാത്രമാണ് അകലമുളളത്. നേരത്തെ ഇത് മൂന്ന് മീറ്ററിലേയ്ക്ക് വന്നിരുന്നു. ഇപ്പോൾ ഉപഗ്രഹങ്ങൾ സുരക്ഷിതമായ അകലത്തിലാണെന്നും ഡാറ്റകൾ പരിശോധിച്ചതിന് ശേഷം ഡോക്കിങ്ങ് പ്രക്രിയ തുടരുമെന്നാണ് ഐഎസ്ആർഒ നൽകുന്ന വിവരം. പുതിയ വിവരങ്ങൾക്കായി കാത്തിരിക്കാനും ഐഎസ്ആർഒ വ്യക്തമാക്കിയിട്ടുണ്ട്.