ധൻബാദ്. ജാർഖണ്ഡിൽ സ്കൂൾ പ്രിൻസിപ്പാൾ 80 വിദ്യാർത്ഥിനികളുടെ ഷർട്ട് അഴിപ്പിച്ചതായി പരാതി.ധൻബാദ് ജില്ലയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പത്താം ക്ലാസ് അവസാന പരീക്ഷക്കുശേഷം ഷർട്ടിൽ പരസ്പരം എഴുതിയതിനാണ് നടപടി. എഴുതിയ ഷർട്ടുകളുമായി വിദ്യാർത്ഥിനികൾ പുറത്തുപോകുന്നത് സ്കൂളിന്റെ സൽപ്പേരിനെ ബാധിക്കുമെന്നതിനാൽ കുട്ടികൾ ഷർട്ട് ധരിക്കാതെ ഓവർകോട്ട് മാത്രം ധരിച്ചു വീട്ടിൽ പോകാൻ പ്രിൻസിപ്പൽ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു. സംഭവത്തിൽ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനായി പ്രത്യേക സമിതി രൂപീകരിച്ചതായി പോലീസ് അറിയിച്ചു.