2025 ജനുവരി 13 തിങ്കൾ 8.30 PMബീഹാർ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജി.സുപ്രീം കോടതി കൊളീജിയത്തിൻ്റെ ശിപാർശ കേന്ദ്ര സർക്കാർ അംഗീകരിച്ചു.രാഷ്ട്രപതി നിയമന ഉത്തരവിൽ ഒപ്പിട്ടു.
ഹണി റോസിൻ്റെ പരാതിയിൽ രാഹൂൽ ഈശ്വറിന് തിരിച്ചടി. അറസ്റ്റ് തടയണമെന്ന രാഹൂലിൻ്റെ വാദം അംഗീകരിക്കാതെ ആവ കോടതി.മുൻകൂർ ജാമ്യാപേക്ഷയിൽ പോലീസ് നിലപാട് തേടി
കാട്ടിക്കുളം മുള്ളം കൊല്ലിയിൽ കൂട്ടം തെറ്റിയ കാട്ടാനക്കുട്ടിക്ക് അമ്മയെ കണ്ടെത്താനായില്ല. വീണ്ടും ജനവാസ മേഖലയിൽ എത്തിയ കാട്ടാനക്കുട്ടിയെ ആർ ആർ റ്റി സംഘം പിടികൂടി മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റി.
വ്യാജ ഓൺലൈൻ ട്രേഡിംഗിലൂടെ ഒരു കോടി തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതി പിടിയിൽ
തൃശൂർ മാളയിൽ മധ്യവയസ്ക്കനെ പലക കൊണ്ട് അടിച്ച് കൊലപ്പെടുത്തി. ചാക്കാട്ടി തോമ ആണ് മരിച്ചത്.പ്രതിയായ പ്രമോദ് ഒളിവിൽ പോയി
കഴക്കൂട്ടം ടെക്നോപാർക്കിൽ വേൾഡ് ട്രേഡ് സെൻ്റർ സ്ഥാപിക്കാൻ ബ്രിഗേഡ് ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പിട്ടു.
സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപ സഹകരണ സംഗമത്തിൽ യുഎഇയിൽ നിന്ന് പ്രത്യക പ്രതിനിധി സംഘം എത്തും.
റൺവേ നവീകരണത്തെ തുടർന്ന് നാളെ രാവിലെ 9 മുതൽ 6 വരെ തിരുവനന്തപുരം വിമാനതാവളത്തിൽ നിന്നുള്ള വിമാനങ്ങളുടെ സമയം ക്രമീകരിച്ചു.
Home News Breaking News ന്യൂസ് അറ്റ് നെറ്റ് BREAKING NEWS ജസ്റ്റീസ് വിനോദ് ചന്ദ്രൻ സുപ്രിം കോടതി ജഡ്ജി